Thursday, February 27, 2014

ശിവ രാത്രി ചിന്തകൾ

മറ്റൊരു മഹാ ശിവ രാത്രി കൂടെ കടന്നു പോവുന്നു. എന്താണ് ശിവ രാത്രി? അതറിയണമെങ്കിൽ  ആദ്യം ശിവൻ ആരെന്ന് അറിയണം. ശിവൻ പരമാത്മാവ് ആണ്. പ്രപഞ്ചത്തിന്റെ സന്തുലനം കാത്തു സൂക്ഷിക്കുന്ന മഹാ ശക്തി. പ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നിൽകുന്ന, നമ്മിലോരോരുത്തരിലും ഭ്രൂമധ്യത്തിൽ സർവസാക്ഷിയായ് വിരാജിക്കുന്ന തേജോമയൻ.
നമ്മിലെ സർവ സദ്‌ ഗുണങ്ങളുടെയും പ്രചോദാവ് . 
siva ratri

 ശിവൻ ലോക രക്ഷാർത്ഥം വിഷം പാനം ചെയ്ത ദിവസം ആണു ശിവരാത്രി. ദേവി പാർവതി പതീ സേവന തല്പരയായ് , വിഷമിക്കുന്ന ഭർത്താവിന്റെ ആരോഗ്യത്തിൽ ജാഗരൂകയായ് ഉറക്കമിളച്ച രാത്രി.

നമ്മിലെല്ലാം ഉള്ള ഭഗവദ് ചൈതന്യം ഇതേ പോലെ പ്രയാസത്തിൽ ആണ്. മനസ്സിലെ കണ്ണാടി ചില്ലിൽ തുടർച്ചയായ് മാലിന്യങ്ങൾ അടിഞ്ഞു ആത്മ പ്രകാശം തടയപ്പെട്ടിരിക്കുന്നു.

ശിവരാത്രി ഒരു ഓർമപ്പെടുത്തൽ ആണ്. മാലിന്യങ്ങളെ ആവും വണ്ണം കഴുകിക്കളഞ്ഞു തെളിമയുള്ള മനോ ദർപ്പണത്തിൽ പരമാത്മ ചൈതന്യത്തെ പ്രകാശിപ്പിച്ചു, നമുക്കും സദാ ജാഗരൂകരായ്‌ ഇരിക്കാം. എപ്പോഴും ശിവനിൽ , ശാന്തിയിൽ, പവിത്രതയിൽ , ആനന്ദത്തിൽ വസിക്കാൻ സാധിക്കട്ടെ, ഓരോ ജീവാത്മാവിനും എന്ന് ആശംസിച്ചു കൊണ്ട് നിർത്തട്ടെ .

 ഓം നമ: ശിവായ !!!