Monday, August 6, 2012

കാലത്തെണീറ്റ് - An insightful poem passed on to generations in Kerala


കാലത്തെണീറ്റു  ഗുരു പാദയുഗം സ്മരിച്ചു 
കാലും മുഖോം കഴുകി നല്ല വിഭൂതി ചാര്‍ത്തി 
 കാലാരി തന്റെ തിരുനാമ ജപങ്ങളാലെ 
കാലം കഴിക്കുമവനോ ബഹു ഭാഗ്യശാലി 
ഏവര്ക്കുമുണ്ട് മരണം പുനരങ്ങിതൊന്നും 
ഭാവിച്ചിടാതെ ചിലരുണ്ട് നടന്നിടുന്നു 
ആവശ്യമുള്ളതറിയാതെ  കളിച്ചുവെന്നാല്‍ 
ചാവുന്ന നേരമറിയാം മറിമായമെല്ലാം  

വളരെ ഗഹനമായ ആത്മീയ തത്വങ്ങള്‍ നമ്മുടെ പൂര്‍വികര്‍ ജീവിതത്തില്‍ പകര്‍ത്തുകയും ഇത്തരം പദ്യങ്ങളിലൂടെയും കഥകളിലൂടെയും പഴം ചൊല്ലുകളിലൂടെയും തലമുറകള്‍ക്ക് കൈമാറി വരികയും ചെയ്തു പോന്നു.
മഹത്തായ ഭാരതീയ സംസ്കൃതിയുടെ സദ്‌ ഫലങ്ങള്‍ ഇന്നും നമുക്ക് നുകരാനാവുന്നത് ഇതുപോലെയുള്ള ലളിതമായ  ആചാരങ്ങളിലൂടെയും ശീലങ്ങളിലൂടെയുമല്ലേ ?
എത്രയോ പ്രയോജനപ്രദമായ അറിവുകള്‍ നമുക്ക് കൈമോശം വന്നു കഴിഞ്ഞു. 
ശേഷിക്കുന്നവയെങ്കിലും നഷ്ടപ്പെടാതെ സംഭരിച്ചു ഉപയോഗിക്കാനും വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ.

No comments:

Post a Comment